IdukkiObitThodupuzha

ഇടുക്കിയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി കീരിത്തോടിന് സമീപം പെരിയാര്‍വാലിയില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീരിത്തോട് പെരിയാര്‍വാലി സ്വദേശിനി പുന്നക്കുന്നേല്‍ ശ്യാമള (80) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് സമീപവാസികള്‍ ശ്യാമളയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വീട്ടില്‍ ഒറ്റയ്ക്കാണ് ശ്യാമള കഴിഞ്ഞിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് അയല്‍പക്കക്കാരുമായി സംസാരിച്ചിരുന്നതായി പ്രദേശവാസി പറഞ്ഞു. കഞ്ഞിക്കുഴി പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്ന് ഡോഗ്സോഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും.

Related Articles

Back to top button
error: Content is protected !!