Thodupuzha

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയെ ആദരിച്ചു

ഇടുക്കി : ക്ഷീരകൃഷി മേഖലയ്ക്ക് പ്രത്യേക കരുതല്‍ നല്‍കി വരുന്ന ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്കും ക്ഷീരകര്‍ഷകമേഖലയില്‍ പ്രത്യേക ഫണ്ട് അനുവദിച്ച ഇടുക്കി ജില്ലാപഞ്ചായത്തിനും കാമാക്ഷി ഗ്രാമപഞ്ചായത്തിനും ആദരം.കാമാക്ഷി ഗ്രാമപഞ്ചായത്ത് ആപ്കോസ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ തങ്കമണി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ആദരിച്ചത്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഉല്പാദനമേഖലയില്‍ ആകെയുളള ഫണ്ടില്‍ 90 % വും ക്ഷീരമേഖലയ്ക്കാണ് നീക്കിവെച്ചത്. രണ്ടു പദ്ധതികളിലായി 80 ലക്ഷം രൂപയാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷം ചെലവഴിച്ചത്.

അനുമോദനയോഗം ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്തംഗം കെ.ജി.സത്യന്‍ ബ്ലോക്ക് പഞ്ചായത്തിനും കാമാക്ഷി ഗ്രാമപഞ്ചായത്തിനും മെമന്റോകള്‍ സമ്മാനിച്ചു. പഞ്ചായത്തിലെ ഏറ്റവും മികച്ച മൂന്നു വനിതാ കര്‍ഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ആദരിച്ചു. കെ.എസ്.എം.എസ്.എ ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് സോണി ചൊളളാമഠം അദ്ധ്യക്ഷത വഹിച്ചു.

കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകമേഖലയെ പ്രത്യേകമായി സഹായിച്ച ജില്ലാപഞ്ചായത്തംഗം കെ.ജി.സത്യനെ തങ്കമണി ആപ്കോസ് പ്രസിഡന്റ് വി.വി കുഞ്ഞുകുട്ടി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിച്ചന്‍ കാരയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് സാബീര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ റിന്റാമോള്‍ വര്‍ഗീസ്, ജെസി കാവുങ്കല്‍, ആലീസ് വര്‍ഗീസ്, പഞ്ചായത്ത് അംഗങ്ങളായ ഷേര്‍ളി ജോസഫ്, ജിന്റു ബിനോയി, ചെറിയാന്‍ കട്ടക്കയം, നെല്ലിപ്പാറ ആപ്കോസ് പ്രസിഡന്റ് ജോസ് നരിതൂക്കില്‍, തങ്കമണി ആപ്കോസ് സെക്രട്ടറി സൈമണ്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഉദയഗിരി ആപ്കോസ് പ്രസിഡന്റ് ബെനറ്റ് പാഴിയാങ്കല്‍ സ്വാഗതവും ജോണ്‍ മൂലേപറമ്ബില്‍ നന്ദിയും പറഞ്ഞു. ജോജിന്‍ ഉദയഗിരി, ഷിമിറ്റ് കണ്ണാട്ടുകുന്നേല്‍, ജൂബി കൈതയ്ക്കല്‍, ആതിര തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!