IdukkiLocal Live

ഇടുക്കി-ചെറുതോണി അണക്കെട്ടുകളില്‍ സന്ദര്‍ശനം ആരംഭിച്ചു

ഇടുക്കി: ഇടുക്കി ചെറുതോണി അണക്കെട്ടുകളില്‍ സന്ദര്‍ശനം ആരംഭിച്ചു. വ്യാഴം ഉച്ചക്ക് ഒന്നരക്കാണ് സന്ദര്‍ശനം ആരംഭിച്ചത്. ബഗ്ഗീ കാറുകളിലൂടെയാണ് സന്ദര്‍ശനം അനുവദിച്ചിട്ടുള്ളത്. നടന്നുകാണുവാന്‍ അനുവാദം നല്‍കുന്നില്ല. പഴയ നാലു ബഗ്ഗികാറുകള്‍ കൂടാതെ പുതിയതായി രണ്ടെണ്ണം കൂടി എത്തിയിട്ടുണ്ട്. ഇന്നു രണ്ടെണ്ണം കൂടി എത്തും. കുട്ടികള്‍ക്ക് 100 രൂപയും, മുതിര്‍ന്നവര്‍ക്ക് 150 രൂപയുമാണ് ചാര്‍ജ്. പഴയ ബഗ്ഗികാറില്‍ എട്ടുപേര്‍ക്കും പുതിയതില്‍ 13 പേര്‍ക്കും യാത്രചെയ്യാന്‍ കഴിയും. എല്ലാവരും തിരിച്ചറിയാന്‍ രേഖകള്‍ നല്‍കണം. വെള്ളാപ്പാറ വഴി മാത്രമേ സന്ദര്‍ശനം അനുവദിക്കുകയുള്ളൂ. അണക്കെട്ടിനു സമീപമുണ്ടായിരുന്ന കച്ചവടക്കാരെ ഗസ്റ്റു ഹൗസിനു സമീപത്തേക്കുമാറ്റി. പ്രവേശന കവാടത്തിനു മുന്നേ രണ്ടു ഗേറ്റുകള്‍ സ്ഥാപിച്ചു. ആദ്യ സ്ഥലത്തുതന്നെ മൊബൈല്‍, ക്യാമറ, ബാഗുകള്‍ തുടങ്ങിയവ സൂക്ഷിക്കുവാനുള്ള ക്ലോക്ക് റൂം സ്ഥാപിച്ചിട്ടുണ്ട്. രണ്ടാമത്തെ കൗണ്ടറിനു സമീപമാണ് ടിക്കറ്റ് നല്‍കുന്നത്. പരിശോധനക്ക് കൂടുതല്‍ പോലീസുകാരെ നിയമിച്ചിട്ടുണ്ട്. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനക്കുശേഷമാണ് കടത്തിവിടുന്നത്.

Related Articles

Back to top button
error: Content is protected !!