ChuttuvattomIdukki

ഇടുക്കി അണക്കെട്ടിലെ സുരക്ഷാ വീഴ്ച: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ചെറുതോണി: സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഇടുക്കി ചെറുതോണി അണക്കെട്ടില്‍ യുവാവ് അതിക്രമിച്ചു കയറി ഹൈമാസ്റ്റ് ലൈറ്റുകളില്‍ താഴിട്ട് പൂട്ടുകയും, ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.  സെപ്റ്റംബര്‍ അഞ്ചിന് ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇടുക്കി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.  ഇടുക്കി പോലീസിനായിരുന്നു നിലവില്‍ അന്വേഷണ ചുമതല.  ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.

Related Articles

Back to top button
error: Content is protected !!