ChuttuvattomIdukki

ഇടുക്കി അണക്കെട്ട് സന്ദര്‍ശനം: ടിക്കറ്റ് കൗണ്ടര്‍ വെള്ളാപ്പാറയിലേക്ക് മാറ്റാന്‍ തീരുമാനം

ഇടുക്കി: ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കുവാനുള്ള ടിക്കറ്റ് കൗണ്ടര്‍ വെള്ളാപ്പാറയിലേക്ക് മാറ്റാന്‍ തീരുമാനമായി. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം  . ചെറുതോണി അണക്കെട്ടിന് സമീപത്താണ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. ധാരാളം സന്ദര്‍ശക വാഹനങ്ങള്‍ വെള്ളാപ്പാറയിലൂടെ അണക്കെട്ടിന് സമീപം എത്തുന്നതിന് തടസമുണ്ടായിരുന്നില്ല. എന്നാല്‍ ഇനി വെള്ളാപ്പാറയിലെ കൗണ്ടറില്‍ നിന്നും സന്ദര്‍ശക പാസെടുക്കുന്നവര്‍ക്ക് മാത്രമേ ചെറുതോണി അണക്കെട്ടിലേക്ക് കടന്നു പോകാന്‍ സാധിക്കുകയുള്ളു.  സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ടിക്കറ്റ് കൗണ്ടര്‍ മാറ്റാന്‍ തീരുമാനിച്ചത്.

അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നവരെയെല്ലാം ഇനി മുതല്‍ ദേഹ പരിശോധന നടത്തും. സ്ത്രീകളുടെ ദേഹ പരിശോധനക്കായി പ്രത്യേക ക്യാബിന്‍ സ്ഥാപിച്ചു.  വനിതകളുടെ ദേഹപരിശോധനക്കായി വനിതാ പോലീസിനെ ഏര്‍പ്പെടുത്തും. അണക്കെട്ട് സന്ദര്‍ശിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കുടിവെള്ളം , കുഞ്ഞുങ്ങള്‍ക്കുള്ള കുപ്പിപ്പാല്‍ എന്നിവ മാത്രം കൂടെ കൊണ്ടുപോകാം. മറ്റ് സാധനങ്ങള്‍, മൊബൈല്‍ ഫോണ്‍, ക്യാമറ, ബാഗ്, വാച്ച്, പേഴ്‌സ് തുടങ്ങിയവയൊന്നും അനുവദനീയമല്ല.ബോട്ട് സവാരി ചെയ്യുന്നവര്‍ക്കും ഇനി ക്യാമറയോ മൊബൈല്‍ ഫോണും കൊണ്ടുപോകാനാവില്ല.

Related Articles

Back to top button
error: Content is protected !!