ChuttuvattomIdukkiThodupuzha

ഇടുക്കി ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൈക്കിളില്‍ പഠന വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു

തൊടുപുഴ: ഇടുക്കി ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്ക് സൈക്കിളില്‍ പഠന വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു. അപകടരഹിതവും ചെലവുകുറഞ്ഞതുമായ രീതിയില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാനും ആസ്വദിക്കുവാനും ഉതകുന്നരീതിയിലാണ് യാത്രകള്‍ സംഘടിപ്പിക്കുന്നത്. കായികക്ഷമത വളര്‍ത്തുന്നതിനും കൂടുതല്‍ അറിവുകള്‍ നേടുന്നതിനും ഈയാത്രകള്‍ പങ്കാളികള്‍ക്ക് ഉപകരിക്കും. കായിക മത്സരരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സൈക്ലിംഗ് പ്രയോജനപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി ഞായറാഴ്ചരാവിലെ 7.30ന് തൊടുപുഴ ഗാന്ധിസ്‌ക്വയറില്‍ നിന്നും തട്ടേക്കാട് പക്ഷി സങ്കേതത്തിലേയ്ക്ക് സൈക്കിള്‍  പഠനയാത്ര നടത്തുന്നു. രാവിലെ 7.30ന് അഡ്വ. ഡീന്‍ കൂര്യാക്കോസ് എം.പി. യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍  ശനിയാഴ്ച ഉച്ചയ്ക്ക്  മുമ്പായി 9447173843 എന്ന നമ്പരില്‍ ബന്ധപ്പെട്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ സൈക്ലിംഗ് അസ്സോസിയേഷന്‍ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!