IdukkiThodupuzha

ഇടുക്കിയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുന്നു

തൊടുപുഴ: വേനല്‍ കടുത്തതോടെ ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് ഗണ്യമായി താഴുന്നു. ജില്ലയിലെ ഭൂരിഭാഗം അണക്കെട്ടുകളിലും കഴിഞ്ഞവര്‍ഷം ഇതേസമയത്തെ അപേക്ഷിച്ച്‌ ജലനിരപ്പ് വളരെ താഴെയാണ്.മഴ കുറഞ്ഞതും ചൂട് വര്‍ധിച്ചതിനും ആനുപാതികമായി ഉപഭോഗം കൂടിയതും വൈദ്യുതി ഉല്‍പാദനം ഉയര്‍ന്നതുമാണ് അണക്കെട്ടുകളില്‍ ജലനിരപ്പ് താഴാന്‍ പ്രധാന കാരണം.

ഏതാനും ദിവസങ്ങളായി ജില്ലയുടെ പലഭാഗങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി ഉയര്‍ന്ന താപനില 32 ഡിഗ്രിയാണ്. വരും ദിവസങ്ങളില്‍ ചൂട് കൂടാനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷകര്‍ പ്രവചിക്കുന്നത്. വേനല്‍ കടുത്തതോടെ ജലസ്രോതസ്സുകള്‍ വറ്റിത്തുടങ്ങുകയും ഇത് പതിവിലും നേരത്തേ കുടിവെള്ളക്ഷാമം അനുഭവപ്പെടാന്‍ ഇടയാക്കുകയും ചെയ്തിട്ടുണ്ട്.

കാര്‍ഷികോല്‍പാദനത്തിനും ചൂട് തിരിച്ചടിയായതായി കര്‍ഷകര്‍ പറയുന്നു. ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ ബുധനാഴ്ച ജലനിരപ്പ് 2357.16 അടിയാണ്. സംഭരണശേഷിയുടെ 52 ശതമാനം ജലമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞവര്‍ഷം ഇതേസമയം ജലനിരപ്പ് 2379.08 അടിയായിരുന്നു. മൂലമറ്റത്ത് വൈദ്യുതോല്‍പാദനം പരമാവധി ഉയര്‍ത്തിയത് ഇടുക്കിയിലെ ജലനിരപ്പ് താഴാന്‍ കാരണമായിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!