Thodupuzha

ഇടുക്കി ജില്ലയില്‍ അമ്പതിനായിരം പേര്‍ ഡിജിറ്റല്‍ സാക്ഷരതയിലേക്ക്

തൊടുപുഴ:  ഇടുക്കി ജില്ലയില്‍ അമ്പതിനായിരം പേര്‍ ഡിജിറ്റല്‍ സാക്ഷരതയിലേക്ക്. തൊടുപുഴ കേന്ദ്രസര്‍ക്കാര്‍സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ മുഖേന നടപ്പാക്കുന്ന സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത യജ്ഞം ഇടുക്കി ജില്ലയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷനും ഹ്യൂമന്‍ റൈറ്റ്‌സ് ഫോറം ചേര്‍ന്ന് ചേര്‍ന്നാണ് പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നത്. 75 ദിവസം നീണ്ടുനില്‍ക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ മിഷന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അമ്പതിനായിരം പേരെ സാക്ഷരതരാക്കി സാമ്പത്തിക ക്രയവിക്രയം പഠിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന ഒരു പദ്ധതിയാണിത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ദേശീയ വൈസ് ചെയര്‍മാന്‍ ശ്രീ കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ കെ സോമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ അബ്ദുല്‍ കരീം മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷന്‍ സംസ്ഥാന കോഡിനേറ്റര്‍ മഹേഷ് ഈ ഗവര്‍ണര്‍ ജില്ലാ മാനേജര്‍ ശ്രീനിദേവ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ഭാരവാഹികളായ ലാലുചകനാല്‍ ജയ്‌സണ്‍ തേവലത്തില്‍ അഭിലാഷ് വി ജെ ടെന്നി ജോസ്, ബിജു വര്‍ഗീസ് വിജയന്‍ വലിയപാറ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജോസ് വഴുതനപ്പിള്ളി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം റോഷന്‍ സര്‍ഗംനന്ദിയുംപറഞ്ഞു

Related Articles

Back to top button
error: Content is protected !!