Idukki

പ്രവേശന ഫീസില്‍ വര്‍ധനവ് വരുത്തി ഡി.ടി.പി.സി

തൊടുപുഴ: വേനലവധി ആഘോഷത്തിന് ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഇരുട്ടടി സമ്മാനിച്ച് ഡി.ടി.പി.സി. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവേശന ഫീസില്‍ വര്‍ധനവ് വരുത്തിയതാണ് സഞ്ചാരികള്‍ക്ക് തിരിച്ചടിയായത്. ജി.എസ്.ടി കൂടി ഉള്‍പ്പെടുത്തിയതാണ് വര്‍ധനയ്ക്ക് കാരണമായി ഡി.ടി.പി.സി പറയുന്നത്.
ഡി.ടി.പി.സിയുടെ നിയന്ത്രണത്തില്‍ ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്ന വാഗമണ്‍, രാമക്കല്‍മേട്, ശ്രീനാരായണപുരം തുടങ്ങിയ എല്ലാ കേന്ദ്രങ്ങളിലും, പ്രവേശന നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. രാമക്കല്‍മേട്ടില്‍ മുതിര്‍ന്നവര്‍ക്ക് 25, കുട്ടികള്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും 15 എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഓരോ ടിക്കറ്റിലും അഞ്ച് രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റ് കേന്ദ്രങ്ങളിലും സമാനമായ രീതിയില്‍ നിരക്ക് പുതുക്കിയിട്ടുണ്ട്.
നിരക്ക് വര്‍ധന വിനോദ സഞ്ചാര മേഖയെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയില്‍ ആണ് ടൂറിസം സംരംഭകര്‍. ഓരോ ടിക്കറ്റിലും ജി.എസ്.ടി ഉള്‍പ്പെടുത്തിയതോടെയാണ് നിരക്ക് വര്‍ധിച്ചത്. മുന്‍പ്, സഞ്ചാരികളില്‍ നിന്നും പ്രത്യേകം നികുതി ഈടാക്കാതെ, ആകെ വരുമാനത്തില്‍ നിന്നുമായിരുന്നു, ജി.എസ്.ടി നല്‍കിയിരുന്നത്.

Related Articles

Back to top button
error: Content is protected !!