Kerala

റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ ഇനി ലൈസൻസിന് പണികിട്ടും

കൊച്ചി:റെഡ് സിഗ്‌നല്‍ ലംഘിച്ചാല്‍ ഇനി ഡ്രൈവിങ് ലൈസൻസിന് പണികിട്ടും. ഉദ്യോഗസ്ഥര്‍ നേരിട്ട് പിടികൂടുന്ന നിയമലംഘനങ്ങളില്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. നിയമം ലംഘിച്ച് മറ്റുള്ളവരെ അപകടപ്പെടുത്തുന്ന തരത്തിൽ അശ്രദ്ധമായി വാഹനം ഓടിക്കുന്നത് പരിഗണിച്ചുകൊണ്ടാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത്. എന്നാൽ കാമറയിലൂടെ പിടികൂടുന്ന കേസുകൾ കോടതികളാണ് പരിഗണിക്കുന്നത്. ഇവയ്ക്കും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകും. 2017-ലെ ചട്ടപ്രകാരമാണിത്.

Related Articles

Back to top button
error: Content is protected !!