Thodupuzha

ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്. എസ് യുണിറ്റിന്റെ സപ്തദിന ക്യാമ്പിന് തുടക്കമായി

തൊടുപുഴ: ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് എന്‍. എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് ആരംഭിച്ചു. കുടയത്തൂര്‍ ഗവ. എല്‍. പി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പ് അഡ്വ.ഡീന്‍ കുര്യാക്കോസ എം.പി ഉദ്ഘാടനം ചെയ്തു. കുടയത്തൂര്‍ പഞ്ചായത്തിലെ നിര്‍ധന കുടുംബത്തിന്റെ വീട് നവീകരണം(ഹോം ഫോര്‍ ഹോംലസ്), ഇടുക്കി കാഞ്ഞാര്‍ വാട്ടര്‍ഷെഡ് തീം പാര്‍ക്ക് നവീകരണം, സ്വപ്നകൂട്, ജെല്‍ജീവന്‍ മിഷന്‍, ലഹരി വിരുദ്ധ ക്യാമ്പയിന്‍, വൈദ്യുതി സിഗ്‌നല്‍ പോസ്റ്റ് നവീകരണം , ഗവ. എല്‍. പി സ്‌കൂള്‍ നവീകരണം ,പ്ലാസ്റ്റിക് ഫ്രീ സോണ്‍ എന്നിവയാണ് ക്യാമ്പിന്റെ കര്‍മപദ്ധതികള്‍ . പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ഉഷ എന്‍.ആര്‍, ഇലാഹിയ കോളേജ് ചെയര്‍മാന്‍ പി.എച് മുനീര്‍, പ്രോഗ്രാം ഓഫീസര്‍സ് പ്രൊഫ. അരുണ്‍കുമാര്‍, പ്രൊഫ. ഷഫാന്‍ സലാം, വോളന്റീര്‍ സെക്രട്ടറി എല്‍ദോ സ്‌കറിച്ചന്‍, ഡാനി റോബി എന്നിവര്‍ പ്രസംഗിച്ചു

Related Articles

Back to top button
error: Content is protected !!