ChuttuvattomThodupuzha

അനധികൃത നിര്‍മ്മാണം: വ്യാപാര സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നഗരസഭ

തൊടുപുഴ: നഗരസഭയില്‍ നിന്നും അനുമതി വാങ്ങാതെ നിര്‍മ്മാണം നടത്തിയിട്ടുള്ളതും നിലവിലുള്ള കെട്ടിടങ്ങളോട് കൂട്ടിച്ചേര്‍ത്ത് വ്യാപാരം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നഗരസഭ അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നഗരസഭാ നല്‍കിയിട്ടുളള സമയ പരിധിക്കുള്ളില്‍ നിര്‍ദ്ദേശം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും നഗരസഭാ സെക്രട്ടറി ബിജുമോന്‍ ജേക്കബ് അറിയിച്ചു.നഗരസഭ ഒന്നാം വാര്‍ഡിലെ ഷാപ്പുംപടി ജംഗ്ഷനിലെ ഹോട്ടല്‍ മുബാറക്ക്, ജ്യൂസ് ഷോപ്പ്, ഷവര്‍മിക്‌സ്, സല്‍മത്ത് എന്നീ സ്ഥാപനങ്ങള്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.നഗരപരിധിയില്‍ അനധികൃത നിര്‍മ്മാണം തടയുന്നതിന് നഗരസഭയില്‍ രൂപീകരിച്ച സംയുക്ത സ്‌ക്വാഡ,് നഗരസഭ എഞ്ചിനീയറിംഗ്, ആരോഗ്യം,റവന്യൂ എന്നീ വിഭാഗങ്ങളുടെ ഉദ്യോഗസ്ഥര്‍ സംയുക്തമായി പരിശോധന നടത്തുകയും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയുമായിരുന്നു.നഗരസഭ റവന്യൂ ഇന്‍സ്‌പെക്ടര്‍ രാജേഷ് കെ.ജി, ഓവര്‍സിയര്‍ അഭിലാഷ്, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നുപരിശോധന.

Related Articles

Back to top button
error: Content is protected !!