ChuttuvattomThodupuzha

തൊടുപുഴയില്‍ ഗാന്ധിജയന്തി ആഘോഷവും,തീവ്ര ശുചീകരണ യജ്ഞ പരിപാടിയും നടത്തി

തൊടുപുഴ: നഗരസഭയുടെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധി പ്രതിമയില്‍ നഗരസഭ ചെയര്‍മാന്‍,കൗണ്‍സില്‍ അംഗങ്ങള്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു.നഗരസഭ അങ്കണത്തില്‍ “മാലിന്യമുക്തം നവകേരളം” ഭാഗമായുളള പ്രതിജ്ഞ ആരോഗ്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ എം.എ കരീം ചൊല്ലിക്കൊടുത്തു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് തീവ്രശുചീകരണ യജ്ഞ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന തീവ്ര ശുചീകരണ പരിപാടിയില്‍ പൊതുമരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പത്മകുമാര്‍ കൗണ്‍സിലര്‍മാരായ ജയലക്ഷ്മി ഗോപന്‍, ടി.എസ്.രാജന്‍ , പ്രൊഫ.ജെസ്സി ആന്റണി,മുനിസിപ്പല്‍ സെക്രട്ടറി ബിജുമോന്‍ ജേക്കബ്,ന്യൂമാന്‍ കോളേജ് എന്‍.സി.സി ഓഫീസര്‍ പ്രജീഷ് മാത്യു, ക്ലീന്‍ സിറ്റി മാനേജര്‍ ഇ.എം മീരാന്‍ കുഞ്ഞ്, നോഡല്‍ ഓഫീസര്‍ ബിജോ മാത്യു, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍, നഗരസഭ ജീവനക്കാര്‍, കൗണ്‍സില്‍ അംഗങ്ങള്‍, ശുചീകരണ വിഭാഗം തൊഴിലാളികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ന്യൂമാന്‍ കോളേജിലെ എന്‍സിസി കേഡറ്റ്‌സ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!