Thodupuzha

തൊടുപുഴയില്‍ എന്‍ജിഒ യൂണിയന്‍ ആഹ്ലാദ പ്രകടനം നടത്തി

തൊടുപുഴ :ഭാരതീയ ചികിത്സാ വകുപ്പില്‍ 116 തസ്തിക അനുവദിച്ചതില്‍ എന്‍ജിഒ യൂണിയന്‍ ആഹ്ലാദ പ്രകടനം നടത്തി. ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ആയുര്‍വ്വേദ ആശുപത്രി പാറെമാവ് എന്നിവിടങ്ങളില്‍ നടന്ന പ്രകടനം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.തൊടുപുഴ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന പ്രകടനം ജില്ലാ ജോയിന്റ് സെക്രട്ടറി ടി .ജി. രാജീവ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ .കെ പ്രസുഭകുമാര്‍,ജില്ലാ വൈസ് പ്രസിഡന്റ് ജി .ഷിബു,ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി ജേക്കബ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി .എം .ശരത്ത്, പി എം .മുഹമ്മദ് ജലീല്‍,വി .കെ ജയദേവി, യൂണിറ്റ് സെക്രട്ടറി ഷാരൂഖ് സലാം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!