Thodupuzha

കെ.പി.എം.എസ് യൂണിയന്‍ ഓഫീസ് ഉദ്ഘാടനം

 

ഇടുക്കി: ഡോ.സി.കെ.സുരേന്ദ്രനാഥ് നയിക്കുന്ന കേരള പുലയര്‍ മഹാസഭയുടെ ഇടുക്കി യൂണിയന്‍ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും പ്രവര്‍ത്തക യോഗവും ചെറുതോണി കരാര്‍ഭവന്‍ ഹാളില്‍ നടന്നു.കലാലയ രാഷ്ട്രീയത്തിലെ ജീര്‍ണ്ണതയും, പട്ടികജാതി കുട്ടികളെ ജാതിപേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തത് ശരിയായരീതിയല്ല എന്ന് സംസ്ഥാന പ്രസിഡന്റ് വി.സി.ശിവരാജന്‍ ഉദ്ഘാടനം പ്രസംഗത്തില്‍ പറഞ്ഞു.യൂണിയന്‍ പ്രസിഡന്റ് ജയകുമാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.ജെ.കൃഷ്ണമണി, സി.സി ശിവന്‍, ജില്ലാ സെക്രട്ടറി പി.കെ.രതീഷ്, ജില്ലാ വൈ. പ്രസിഡന്റ് കെ.എം.തങ്കപ്പന്‍, ഉടുമ്പന്‍ചോല യൂണിയന്‍ അംഗം പി.കെ.സുരേഷ്, യൂണിയന്‍ സെക്രട്ടറി നിളാ ബിജു എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!