ChuttuvattomThodupuzha

കെ.എസ്.എസ്.പി.യു നെയ്യശ്ശേരി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം 25ന്

നെയ്യശ്ശേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ നെയ്യശ്ശേരി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ശനിയാഴ്ച 10.30ന് നടത്തും. കെ.എസ്.എസ്.പി.യു ജില്ലാ സെക്ര. എ.എൻ ചന്ദ്രബാബു ഓഫീസ് മന്ദിരവും കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ചേർന്ന് പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എൻ.ആർ. നാരായണൻ അധ്യക്ഷത വഹിക്കും. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി മുഖ്യപ്രഭാഷണം നടത്തും.

കരിമണ്ണൂർ പഞ്ചായത്ത് മെമ്പർ ഷേർളി സെബാസ്റ്റ്യൻ, നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ടോമി മാത്യു, കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് വി.വി. ഫിലിപ്പ്, സംസ്ഥാന കൗൺസിൽ അംഗം എൻ.എ. ജെയിംസ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജെ. ലില്ലി, സംഘടനാ ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് മോളിക്കുട്ടി മാത്യു, ജില്ലാ കമ്മിറ്റിയംഗം സി.വി ജോർജ്, ഇളംദേശം ബ്ലോക്ക് സെക്രട്. എസ്. രാജീവ്,സെക്ര. വി.വി. പൗലോസ്, ട്രഷറർ ടി.കെ എബ്രഹാം എന്നിവർ പ്രസം​ഗിക്കും.

Related Articles

Back to top button
error: Content is protected !!