ChuttuvattomThodupuzhaVengallur

തൊടുപുഴ മുനിസിപ്പല്‍ യു.പി.സ്‌കൂളില്‍ സ്വപ്ന ചിറകുകള്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നു

വെങ്ങല്ലൂര്‍: തൊടുപുഴ മുനിസിപ്പല്‍ യു.പി.സ്‌കൂളില്‍ സ്വപ്നച്ചിറകുകള്‍ എന്ന പേരില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുംആശയ സംവാദം നടത്തുന്നതിന് അവസരം നല്‍കുന്ന പദ്ധതിയാണ് സ്വപ്നച്ചിറകുകള്‍ . തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച വ്യക്തികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വെക്കുകയും അതിലൂടെ തങ്ങള്‍ക്ക് അപ്രാപ്യമെന്ന് വിചാരിച്ചിരിക്കുന്ന കാര്യങ്ങള്‍ സ്വപ്നം കാണാന്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനം അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ് നിക്സണ്‍ എം.ജോസഫ് നിര്‍വ്വഹിച്ചു. ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ഷാനവാസ് എ , തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷീബ മുഹമ്മദ്, പി.ടി.എ.പ്രസിഡന്റ് കെ.കെ. ഷിംനാസ് , ഹെഡ് മാസ്റ്റര്‍ വി.എം. ഫിലിപ്പച്ചന്‍ , അഡ്വ. പ്രേംജി സുകുമാര്‍ , എസ്.എം.സി ചെയര്‍മാന്‍ രാജീവ് പുഷ്പാംഗദന്‍, എം.പി.ടി.എ പ്രസിഡന്റ് സീന എം.എ,സ്വപ്ന ഓസ്റ്റില്‍ എന്നിവര്‍ പ്രസംഗിച്ചു. സിബി കുരുവിള, ഹസൈനാര്‍ സി.കെ, ഗ്രേസി കെ ബേബി, മജീദ് കെ.എം, മഞ്ജുഷ കെ എസ്, സബീന ബഷീര്‍, സാലിഹ വി.യു, ശാരി ടി.എസ്,  ശ്രീക്കുട്ടി എസ്, ഹിബ കെ.എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!