ChuttuvattomMoolammattam

മൂലമറ്റം സെന്റ് ജോര്‍ജ് യു.പി.സ്‌കൂളില്‍ വിദ്യാരംഗം കലാ-സാഹിത്യ വേദിയുടെ ഉദ്ഘാടനം നടത്തി

തൊടുപുഴ : മൂലമറ്റം സെന്റ് ജോര്‍ജ് യു.പി.സ്‌കൂളില്‍ വിദ്യാരംഗം കലാ – സാഹിത്യ വേദിയുടെയും ക്ലബുകളുടെയും ഉദ്ഘാടനം നടത്തി.ദക്ഷിണേന്ത്യന്‍ രാജാവായ കാവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.രാജവംശത്തെയും ഭരണക്രമത്തെയും കുറിച്ച് രാജാവ് വിശദമായി പറഞ്ഞത് കുട്ടികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കി.സ്‌കൂള്‍ മാനേജര്‍ ഫാ.കുര്യന്‍ കാലായില്‍ അധ്യക്ഷത വഹിച്ചു.എല്‍.എസ്.എസ്, യു.എസ്.എസ് ജേതാക്കളായ വൈഷണവ് രാജന്‍, മെറിന്‍ ജോര്‍ജ്, അഖില്‍ ജെയ്‌സണ്‍ എന്നിവര്‍ക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ഗ്രെയിസ് തെങ്ങനാ കുന്നേല്‍ എസ്.എച്ച് , പി.ടി.എ.പ്രസിഡന്റ് സിനോയി താന്നിക്കല്‍, എസ്.എസ്.ജി കണ്‍വീനര്‍ ഫ്രാന്‍സിസ് കരിമ്പാനി, സംസ്ഥാന പാഠ്യപദ്ധതി പരിഷ്‌കരണ ഫോക്കസ് സമിതി മെംമ്പര്‍ റോയ്.ജെ. കല്ലറങ്ങാട്ട്, ജിനു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!