Thodupuzha

വിദ്യാരംഗം കലാസാഹിത്യ  വേദി ഉദ്ഘാടനം 

 

 

കരിമണ്ണൂര്‍ : സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മുപ്പതോളം ഇതര ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു. എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സതീഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അധ്യക്ഷത വഹിച്ചു. മിനി സ്‌ക്രീന്‍ അഭിനേത്രിയായ പൂര്‍വ വിദ്യാര്‍ത്ഥിനി ഡെല്ല ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. വാര്‍ഡ് മെമ്പര്‍ മുന്‍ അധ്യാപിക ആന്‍സി സിറിയക് മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് മാനേജര്‍ ഫാ. ജിനോ കല്ലറക്കല്‍, പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ സജി മാത്യു, പി.ടി.എ പ്രസിഡന്റ് പഞ്ചായത്ത് അംഗം ലിയോ കുന്നപ്പിള്ളി, സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയര്‍ അധ്യാപിക ഷേര്‍ലി ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി ആന്‍ഡ്രിയ മരിയ ഷിജോ, വിദ്യാരംഗം കലാസാഹിത്യവേദി ജോയിന്റ് കണ്‍വീനര്‍ മാനസ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആയിരത്തി എഴുന്നൂറോളം വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ഇതോടൊപ്പം നടന്നു. അധ്യാപകരായ ബിജു ചെറിയാന്‍, സിസ്റ്റര്‍ നിസ്തുല, ബെറ്റി സെബാസ്റ്റ്യന്‍, മിനി എ ജോണ്‍, സിസ്റ്റര്‍ റാണി എലിസബത് മാത്യു, ബോബി തോമസ്, കെ. യു. ജെന്നി, നിലു ജോര്‍ജ്, ദീപ വര്‍ഗീസ്, സാജു ജോര്‍ജ്, ആല്‍വിന്‍ ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!