Kerala

വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണം ; ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടക്കുക. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണങ്ങള്‍, പന്തീരാങ്കാവ് കേസില്‍ പോലീസിന് വീഴ്ച ഉണ്ടാതായുള്ള ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗം.സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദേശം നല്‍കി.സംസ്ഥാനത്തെ ക്രമസമാധാന നില കൂടുതല്‍ മെച്ചപ്പെടുത്തുക, ഗുണ്ടാ ആക്രമണങ്ങളില്‍ ശക്തമായ നടപട സ്വീകരിക്കുക തുടങ്ങിയവയിലാണ് പ്രധാനമായി യോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

 

Related Articles

Back to top button
error: Content is protected !!