ChuttuvattomThodupuzha

മൂലമറ്റം സെൻ്റ് ജോസഫ്സ് കോളേജില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മൂലമറ്റം: സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് മൂലമറ്റം സെൻ്റ് ജോസഫ്സ് കോളേജില്‍
ഗാന്ധി എത്തിയത് കൗതുകമായി. സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യസമര ചരിത്രം സ്റ്റേജിൽ അവതരിപ്പിക്കുകയായിരുന്നു. സോഷ്യൽ വർക്ക് വിദ്യാർഥികളും ഗാന്ധിയെ സ്റ്റേജുകളിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രശസ്തനായ ജോർജ് പോളും ചേർന്ന് നാൽപ്പത് മിനുട്ട് നീണ്ട് നിൽക്കുന്ന ഡോക്യുമെൻ്ററി നാടകം അവതരിപ്പിക്കുകയുണ്ടായി. ഇത് അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരു ദൃശ്യ വിരുന്നായിരുന്നു. ഉപ്പു സത്യാഗ്രഹം ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ കാതൽ ആയ ഭാഗങ്ങളെ സ്റ്റേജിൽ അത്യാകർഷകമായി അവതരിപ്പിച്ചു. യുവജനങ്ങൾക്കിടയിൽ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ഒരു അവബോധം ഉണ്ടാകാൻ ഈ പ്രോഗ്രാം സഹായിച്ചു. പ്രിൻസിപ്പൽ റവ. ഡോ. തോമസ് വെങ്ങലുവക്കേൽ, വകുപ്പ് അധ്യക്ഷൻ ഡോ മാത്യൂ കണമല, ഡോ, ജസ്റ്റിൻ ജോസഫ്, ശ്രീ മനു കുര്യൻ , ജൂണ ടെസ്ലിൻ മാത്യൂ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!