ChuttuvattomThodupuzha

‘2047ലെ ഇന്ത്യ’ തൊടുപുഴയില്‍ യുവസംവാദം സംഘടിപ്പിക്കുന്നു

തൊടുപുഴ: 2047ലെ ഇന്ത്യ എന്ന വിഷയത്തില്‍ തൊടുപുഴയില്‍ യുവസംവാദം സംഘടിപ്പിക്കുന്നു. ഇടുക്കി നെഹ്‌റു യുവകേന്ദ്രയും ജില്ലാ യൂത്ത് ക്ലബ്ബും ചേര്‍ന്നാണ് തൊടുപുഴ ന്യൂമാന്‍ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ സഹകരണത്തോടെ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യ എങ്ങനെ ആയിരിക്കണം എന്ന കാഴ്ചപ്പാടാണ് ഈ സംവാദത്തില്‍ യുവജനങ്ങള്‍ പങ്കുവയ്ക്കുന്നത്. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച അഞ്ച് പ്രമേയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകള്‍ക്ക് പ്രഫ. പി.ജി. ഹരിദാസ്, ഡോ. സാജു എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും. ന്യൂമാന്‍ കോളജ് വിദ്യാര്‍ഥികളോടൊപ്പം തൊടുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രതിനിധികളും സംവാദത്തില്‍ പങ്കാളികളാകും.
രാവിലെ 10ന് പി.ജെ. ജോസഫ് എം.എല്‍.എ പരിപാടി ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!