Thodupuzha

ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്  പ്രതിഷേധ ദിനം ആചരിച്ചു

തൊടുപുഴ: കോടതി വ്യവഹാരങ്ങള്‍ക്കുള്ള കോര്‍ട്ട് ഫീ സ് നിരക്ക് വര്‍ധിപ്പിക്കാനുള്ള പുതിയ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരേ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ പ്രതിഷേധ ആഹ്വാന പ്രകാരം ഇടുക്കി ജില്ലയിലെ വിവിധ കോര്‍ട്ട് സെന്ററുകളില്‍ പ്രതിഷേധ യോഗം നടത്തി. ജില്ലാ കോടതി സമുച്ചയത്തില്‍ യൂണിറ്റ് പ്രസിഡന്റ് അഡ്വ അഭിലാഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് അഡ്വ: സന്തോഷ് തേവര്‍ കുന്നേല്‍ ഉദ്ഘാടനം ചെയ്തു.ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗവും പ്രതിഷേധ സൂചകമായി ബാഡ്ജും ധരിച്ചു. അഡ്വ. അഭിലാഷ് കുമാര്‍, അഡ്വ. വര്‍ഗീസ് തോമസ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ സെബാസ്റ്റ്യന്‍ കെ. ജോസ്, അഡ്വ. സിജോ തൈച്ചേരി, അഡ്വ ശ്രീവിദ്യ, അഡ്വ. എ.ബനേസര്‍ സാമുവേല്‍, അഡ്വ. അരുണ്‍ ചെറിയാന്‍, അഡ്വ. സണ്ണി മാത്യു എന്നിവര്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നെടുങ്കണ്ടം കോര്‍ട്ട് സെന്ററില്‍ നടന്ന പ്രതിഷേധ യോഗം യൂണിറ്റ് പ്രസിഡന്റ് അഡ്വ. വി.എം ജോയി ഉത്ഘാടനം ചെയ്തു.അഡ്വ. സേനാപതി വേണു, അഡ്വ. കെ. കനിയപ്പന്‍, അഡ്വ. നവാസ് ഹാരിദ് എന്നിവര്‍ നേതൃത്വം നല്‍കി.കട്ടപ്പന കോര്‍ട്ട് സെന്ററില്‍ നടത്തിയ പ്രതിഷേധ യോഗം യൂണിറ്റ് പ്രസിഡന്റ് അഡ്വ. സജി അഗസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി അഡ്വ അരുണ്‍ പൊടി പാറ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ.ജെ ബെന്നി, അഡ്വ. പി.എ വില്‍സണ്‍, അഡ്വ. ബിജു സ്‌കറിയ, അഡ്വ. അഖിലാ മോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!