Thodupuzha

ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇടുക്കി: ഇന്ത്യന്‍ പീപ്പിള്‍സ് തീയേറ്റര്‍അസോസിയേഷന്‍ (ഐ.പി.ടി.എ) ജില്ലാ കണ്‍വെന്‍ഷന്‍ പൈനാവ് ആര്‍ ശ്രീധരന്‍ സ്മാരക ഹാളില്‍ നടന്നു. കണ്‍വെന്‍ഷന്‍ ഐ.പി.ടി.എ സംസ്ഥാന സെക്രട്ടറി വത്സന്‍ രാമന്‍കുളം ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. കെ ശിവരാമന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.പി അനില്‍ അധ്യക്ഷത വഹിച്ചു. അജീഷ് മുതുകുന്നേല്‍, സിനിമ സീരിയല്‍ സംവിധായകാരായ അവിരാ റബേക്ക, ലാല്‍ പ്രീയന്‍, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.കെ പ്രിയന്‍ എന്നിവര്‍ പ്രസംഗിച്ചു. യുവ സിനിമ പിന്നണി ഗായകന്‍ ബിജോയി പി ജേക്കബിനെ മൊമന്റോ നല്‍കി കണ്‍വന്‍ഷനില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്റായി അജീഷ് മുതുകുന്നേലിനെയും സെക്രട്ടറിയായി കെ.പി അനിലിനെയും വൈസ് പ്രസിഡന്റുമാരായി തോമസ് കുന്നേമുറി, കെ.എന്‍ കുമാരന്‍, ജോയിന്റ് സെക്രട്ടറിമാരായി സോജന്‍ ജോയ്, അഫ്‌സല്‍ വി എന്നിവരെ തെരെഞ്ഞെടുക്കുകയും 15 അംഗ ജില്ലാ കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു

Related Articles

Back to top button
error: Content is protected !!