ChuttuvattomThodupuzha

മോദി ഭരണത്തിൽ ഭാരതീയ സ്ത്രീത്വം പിച്ചിചീന്തപ്പെട്ടു: സി.പി. മാത്യു

തൊടുപുഴ: ലോകമെമ്പാടും ഭാരതീയ സ്ത്രീത്വത്തെ കുറിച്ച് ഊറ്റം കൊണ്ടിരുന്ന സാഹചര്യത്തിൽ നമ്മുടെ സഹോദരിമാരുടെ ആത്മാഭിമാനം പിച്ചിചീന്തുന്ന ഹ്യദയഭേദകമായ കാഴ്ചയാണ് മോദി ഭരണത്തിൻ കീഴിൽ മണിപ്പൂരിലും മറ്റ് ഇതര സംസ്ഥാനങ്ങളിലും കണ്ടു കൊണ്ടിരിക്കുന്നതെന്ന്  ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു. വർഗ്ഗീയതയെ പാലൂട്ടി വളർത്തുന്ന പ്രധാനമന്ത്രിയും ബി.ജെ.പിയും ലോകരാജ്യങ്ങളുടെ മുന്നിൽ ഇൻഡ്യയുടെ സൽപ്പേരിന് കളങ്കം വരുത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളാ പ്രദേശ് മഹിളാ കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഉത്സവ് കൂട്ടായ്മ തൊടുപുഴ പാപ്പൂട്ടി ഹാളിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് ആരംഭിച്ച യോഗത്തിൽ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെബി മേത്തർ എം.പി. അദ്ധ്യക്ഷത വഹിച്ചു. ആഗസ്റ്റ് 30നുള്ളിൽ ജില്ലകളിലെ ബ്ലോക് മണ്ഡഡലം തല കമ്മറ്റികൾ പൂർത്തിയാക്കുവാനും ഒക്ടോബർ അവസാന വാരത്തോടെ മുഴുവൻ വാർഡുകളിലും കമ്മിറ്റി രൂപീകരിക്കുവാനും നവംബറിൽ കേരളത്തിലെ മുഴുവൻ വാർഡുകളിൽ നിന്നും മഹിളാ ഭാരവാഹികൾ ഒത്തുകൂടുന്ന വിപുലമായ സമ്മേളനം രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തുമെന്നും അദ്ധ്യക്ഷ പ്രസംഗത്തിൽ ജെബി മേത്തർ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ: എസ്. അശോകൻ, മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് മിനി സാബൂ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ, സംസ്ഥാന അഡ്വൈസറി കമ്മറ്റി അംഗം ലീലാമ്മ ജോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജെ. അവിര, കുഞ്ഞമോൾ ചാക്കോ, ആൻസി തോമസ്, മണിമേഖല മുനിയദാസ്, പത്മാവതി, ഹാജിറാ സെയ്തു മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!