ChuttuvattomThodupuzha

തൊടുപുഴയിൽ ഇന്ദിരാ ഗാന്ധി അനുസ്മരണ യോ​ഗം നടത്തി

തൊടുപുഴ: തൊടുപുഴ കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഇന്ദിരാ ഗാന്ധി അനുസ്മരണ യോ​ഗം നടത്തി.തൊടുപുഴയിൽ സംഘടിപ്പിച്ച അനുസ്മരണ യോ​ഗം ഡിസിസി പ്രസിഡന്റ് സി പി മാത്യു ഉദ്ഘാടനം ചെയ്തു.ഇന്ദിരാ ഗാന്ധിയുടെ ഘാതകരെ പൂജിക്കുന്ന ആളുകൾ രാജ്യം ഭരിക്കുന്ന ദുസ്ഥിതിയിലൂടെയാണ് ഇപ്പോൾ രാജ്യം കടന്ന് പോകുന്നതെന്നും  ഇന്ദിരാഗാന്ധി ഇല്ലാതായാൽ രാജ്യം ദുർബലപ്പെടുമെന്ന് കരുതിയവർക്ക് മുന്നിൽ ഇന്ത്യയെ കരുത്തോടെ നയിക്കാൻ മറ്റുള്ളവർക്ക് കരുത്തായി നിന്നത് ഇന്ദിരാ ഗാന്ധി ചീന്തിയ രക്തം ആണെന്നും സി പി മാത്യു പറഞ്ഞു.കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് രാജു അധ്യക്ഷത വഹിച്ചു.

കടുത്ത തീരുമാനങ്ങൾ എടുക്കാനുള്ള നിശ്ചയദാർഢ്യത്തോടൊപ്പം മാതൃരാജ്യത്തോട് വളരെ ലളിതവും സൗമ്യവുമായ ആർദ്രതയും ഉള്ള നേതാവായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ അനുസ്മരിച്ചു. രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി എന്ന നിലയിൽ ലോക പ്രശസ്തയായിരുന്ന ഇന്ദിര നിലപാടുകളുടെ കാർക്കശ്യം ഉരുക്കു വനിതയെന്ന പേര് അവർക്ക് നേടിക്കൊടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം  കെ പി സി സി മെമ്പർ എം കെ പുരുഷോത്തമൻ , യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് പി ജെ അവിര , ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം എച്ച് സജീവ് എന്നിവർ പ്രസം​ഗിച്ചു

Related Articles

Back to top button
error: Content is protected !!