Idukki

അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കും : ജോയ്സ് ജോര്‍ജ്

ഇടുക്കി : റോഡുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിന് പദ്ധതികള്‍ തയാറാക്കുന്നതില്‍ മുന്‍ഗണന നല്‍കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്.ചാലിസിറ്റിയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മരിയാപുരം പഞ്ചായത്തിലെ ന്യൂമൗണ്ടിലേക്ക് എംപിയായിരുന്ന ഘട്ടത്തില്‍ റോഡ് നിര്‍മിച്ചിരുന്നു. ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ആളുകള്‍ മലയിറങ്ങിപ്പോകുന്ന സാഹചര്യമായിരുന്നു അന്ന്. അഞ്ചു കോടി രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മിച്ചത്. അവികസിതമായ ഗ്രാമങ്ങളിലേക്ക് 65 റോഡ് അക്കാലയളവില്‍ നിര്‍മിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തില്‍ നടത്തിയ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് 222 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ 194.06 കോടി അനുവദിപ്പിക്കാന്‍ കഴിഞ്ഞത്. ഇടുക്കി നിയോജക മണ്ഡലത്തില്‍ ആവേശകരമായ സ്വീകരണമാണ് ജോയ്‌സിന് ലഭിച്ചത്.

കുടിയേറ്റ കാര്‍ഷിക ഗ്രാമമായ വെണ്‍മണിയില്‍നിന്നായിരുന്നു തുടക്കം. എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പഴയരിക്കണ്ടം, കഞ്ഞിക്കുഴി, കീരിത്തോട്, ചേലച്ചുവട്, കരിന്പന്‍, ചാലിക്കട, ഉപ്പുതോട്, രാജമുടി, താഴെപതിനാറാംകണ്ടം മുരിക്കാശേരി, മങ്കുവ, പനംകുട്ടി, കന്പിളികണ്ടം എന്നിവടങ്ങളില്‍ പര്യടനം നടത്തിയ ശേഷം പണിക്കന്‍ കുടി, ഇരുമലക്കപ്പ്, പാറത്തോട്, മുക്കുടം, അഞ്ചാംമൈല്‍, കൊന്നത്തടി, മുനിയറ, മുള്ളരിക്കുടി, പെരിഞ്ചാന്‍കുട്ടി, ചെമ്പകപ്പാറ, മേലേചിന്നാര്‍, പെരുംതൊട്ടി, കിളിയാര്‍കണ്ടം, കനകക്കുന്ന്, വാത്തിക്കുടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി തോപ്രാംകുടിയില്‍ സമാപിച്ചു. സമാപന സമ്മേളനം എം.എം. മണി എംഎല്‍എ ഉദ്ഘാടനം ചെയ്തു.

വാഴക്കുലയും പഴവര്‍ഗങ്ങളും കണിക്കൊന്നയും നല്‍കിയാണ് മിക്കയിടങ്ങളിലും ജനങ്ങള്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. സ്വീകരണ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, ഷാജി കാഞ്ഞമല, സി.യു. ജോയി, എം.ജെ. മാത്യു, പി.ബി. സബീഷ്, സി.എം. അസീസ്, ജയിംസ് മ്ലാക്കുഴി, ഷിജോ തടത്തില്‍, സിനോജ് വള്ളാടി, സനീഷ് പുതുപ്പറന്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ന് കോതമംഗലത്ത്

ജോയ്‌സ് ജോര്‍ജ് ഇന്ന് കോതമംഗലം മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ 7ന് മാമലക്കണ്ടത്തുനിന്ന് ആരംഭിക്കും. തുടര്‍ന്ന് കുട്ടമ്പുഴ, കീരംപാറ, പിണ്ടിമന, വടാട്ടുപാറ പഞ്ചായത്തുകളിലും മുനിസിപ്പല്‍ ഈസ്റ്റ് മേഖലയിലും പര്യടനം നടത്തും.

 

 

Related Articles

Back to top button
error: Content is protected !!