ChuttuvattomThodupuzha

ഇടവെട്ടി പഞ്ചായത്തില്‍ അന്താരാഷ്ട്ര വയോജന ദിനം ആചരിച്ചു

തൊടുപുഴ: അന്താരാഷ്ട്ര വയോജന ദിനം ഇടവെട്ടി പഞ്ചായത്ത് മാര്‍ത്തോമ വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ ആചരിച്ചു.മാര്‍ത്തോമ മദ്രസാ ഹാളില്‍ നടന്ന യോഗം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീജാ നൗഷാദ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ലോട്ടറി തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ടി ബി സുബൈര്‍ മുഖ്യ പ്രഭാഷണം നടത്തി.അഡ്വ. ഇ. എസ്. മൂസ വയോജന ദിന സന്ദേശം നല്‍കി സംസാരിച്ചു.

വാര്‍ഡ് വികസന സമിതി അംഗങ്ങളായ ഹനീഫ പാറേക്കണ്ടത്തില്‍,
അബ്ദുല്‍കരീം പാത്തിക്കത്തൊട്ടിയില്‍, ഹംസ വി എച്ച്, ടി. കെ. വിജയന്‍ ,സിദ്ദീഖ് തൊട്ടിപ്പറമ്പില്‍ , ജബ്ബാര്‍,ലത്തീഫ് തൊട്ടിപ്പറമ്പില്‍ ,മുഹമ്മദ് പിച്ചാട്ട് കുന്നേല്‍, അഷറഫ് എം പി , റിട്ട. ബാങ്ക് മാനേജര്‍ അസീസ് പുത്തനറയില്‍,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ അബ്ബാസ് വടക്കേല്‍,തൊഴിലുറപ്പ് മേറ്റ് ഹലീമ മലയില്‍ പ്രസംഗിച്ചു. ഹനീഫാ പാറേക്കണ്ടത്തില്‍ ചെയര്‍മാനും ടി.കെ വിജയന്‍ കണ്‍വീനറുമായി വയോജനങ്ങള്‍ക്കായി ക്ലബ് രൂപീകരിച്ചു.15 അംഗ ഭാരവാഹികളെയും തെരഞ്ഞെടുത്തു.യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ വയോജനങ്ങളെയും പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിനു ശേഷം വാര്‍ഡിലെ കിടപ്പിലായ വയോജനങ്ങളെ വീട്ടില്‍ നേരിട്ടെത്തി ആദരിച്ചു. വാര്‍ഡിലെ 112 വയോജനങ്ങളെ ആദരിക്കാന്‍ കഴിഞ്ഞു.

Related Articles

Back to top button
error: Content is protected !!