ChuttuvattomThodupuzha

ഇടുക്കി ജില്ലാ ലീഗൽ സര്‍വ്വീസസ്‌ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മാനസിക ആരോഗ്യ ദിനം ആചരിച്ചു

തൊടുപുഴ: ജില്ലാ ലീഗൽ സര്‍വ്വീസസ്‌ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മാനസിക ആരോഗ്യ ദിനം ആചരിച്ചു.തൊടുപുഴ താലൂക്കിൽ പ്രവർത്തിക്കുന്ന നിർഭയ ഹോമിൽ താമസിക്കുന്ന കുട്ടികൾക്കായി ഒരുക്കിയ പ്രോഗ്രാം ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാനവാസ് എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് കുട്ടികളുമായി സംവാദവുമുണ്ടായി. ദിനാചരണത്തിന്റെ ഭാഗമായി നടന്ന മോട്ടിവേഷൻ സെഷൻ സൈക്കോളജിസ്റ്റ് ഷാരോൺ ജോർജ് നേതൃത്വം നൽകി. ഹോം മാനേജർ അഞ്ജലി എം അജി , തൊടുപുഴ താലൂക്ക് ലീഗൽ സര്‍വ്വീസസ് കമ്മിറ്റി സെക്രട്ടറി . ആശാ കെ മാത്യു എന്നിവർ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!