ChuttuvattomThodupuzha

അന്താരാഷ്ട്ര യോഗാ ദിനം സമുചിതമായി ആചരിച്ചു

ശാസ്താംപാറ: ഇടവെട്ടി ഗവ. എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്ക് യോഗാക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ മാനസികമായ വളര്‍ച്ചയ്ക്കും, ബുദ്ധിവികാസത്തിനും , യോഗ വളരെയധികം ഗുണം ചെയ്യുമെന്നും, രാവിലെയും വൈകുന്നേരവും നിശ്ചിത സമയം യോഗ ചെയ്താല്‍ രോഗാവസ്ഥയെ വരെ മാറ്റിനിര്‍ത്താന്‍ കഴിയുമെന്ന് യോഗാചാര്യന്‍ വേണുഗോപാലന്‍ നായര്‍ പറഞ്ഞു. രാവിലെ 11 ന് ആരംഭിച്ച യോഗ ദിന പരിപാടിയ്ക്ക് എച്ച്.എം ഷാലിമോള്‍, ഷഹന, നസീറ നൗഷാദ്, ഷര്‍മ്മിമോള്‍, ജാന്‍സി , പി.ടി.എ അംഗങ്ങളായ അര്‍ഷാദ് വി.ഇ , രതീഷ് കൃഷ്ണന്‍, പ്രകാശ്തങ്കപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!