Thodupuzha

വാട്ടര്‍ അതോറിറ്റിയില്‍ അഭിമുഖം

തൊടുപുഴ: ജല അതോറിറ്റി പി.എച്ച്.ഡിവിഷന്‍, തൊടുപുഴ കാര്യാലയത്തിലേയ്ക്ക് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് 179 ദിവസത്തില്‍ കഴിയാത്ത കാലത്തേയ്ക്ക് 631 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ 1 വോളണ്ടിയറെ നിയമിക്കും. സിവില്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ. യോഗ്യതയുള്ളവരെ പരിഗണിക്കും. യോഗ്യത, കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ജല അതോറിറ്റി ഓഫീസില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണ. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ 19ന് രാവിലെ 11 മുതല്‍ 11.30 വരെ കേരള ജല അതോറിറ്റി പി.എച്ച്. ഡിവിഷന്‍, തൊടുപുഴ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ ആവശ്യമായ രേഖകളുമായി ഹാജരാകേണ്ടതാണ്. നിയമനം ജല ജീവന്‍ മിഷന്‍ പ്രവര്‍ത്തികള്‍ക്ക് വേണ്ടിയുള്ളതും താല്‍ക്കാലികവുമാണ്.

Related Articles

Back to top button
error: Content is protected !!