ChuttuvattomThodupuzha

കൗതുകമുണർത്തി സഹസ്രദള പത്മം വിരിഞ്ഞു

കാഞ്ഞാർ: വീട്ടുമുറ്റത്ത് കൗതുകമുണർത്തി സഹസ്രദള പത്മം വിരിഞ്ഞു.കുടയത്തൂർ സംഗമം ജം​ഗ്ഷന് സമീപം താമസിക്കുന്ന സെയിൽ ടാക്സ് ഉദ്യോഗസ്ഥൻ മുല്ലൂപറമ്പിൽ മധുസൂദനൻ്റെ വീട്ടുമുറ്റത്താണ് പൂവ് വിരിഞ്ഞത്. തൊടുപുഴയിലെ നേഴ്സറിയിൽ നിന്നും വാങ്ങി വളർത്തിയെടുത്ത ചെടിയിലാണ് സഹസ്രദള പത്മം വിരിഞ്ഞത്.

ചെറിയ മൊട്ട് ആയതിന് ശേഷം രണ്ടാഴ്ച എടുത്താണ് പൂർണമായി വിരിഞ്ഞത്. പൂർണമായി വിരിഞ്ഞു കഴിഞ്ഞാൽ രണ്ട് ദിവസത്തെ ആയുസ് മാത്രമേ സാധാരണ ഉണ്ടാകാറുള്ളൂ.ദേവീദേവൻമാരുടെ ഇരിപ്പിടമായി പുരാണങ്ങളിൽ വിശേഷിപ്പിക്കുന്ന സഹസ്രദളപത്മം കേരളത്തിൻ്റെ കാലാവസ്ഥയിൽ അപൂർവമായി മാത്രമേ പൂവിടാറുള്ളൂ. ഒരു പൂവിൽ 1000 മുതൽ 1600 വരെ ഇതളുകളാണ് ഉള്ളത്. സഹസ്രദള പത്മം കാണാൻ ഇന്നലെ നിരവധി പേർ മധുസൂദനൻ്റെ വീട്ടുമുറ്റത്തെത്തി.

 

Related Articles

Back to top button
error: Content is protected !!