ChuttuvattomThodupuzha

ഐഎന്‍ടിയുസി ഇടവെട്ടി മണ്ഡലം സമ്മേളനം നടത്തി

തൊടുപുഴ: എക്കാലത്തും തൊഴിലാകള്‍ക്കും തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും ഉര്‍ജ്ജമായി നിലകൊണ്ടിട്ടുള്ള ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് തൊഴിലാളികളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഐ.എന്‍.ടി.യു.സി എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് ഇടവെട്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുഭാഷ് പറഞ്ഞു. ഐ.എന്‍.ടി.യു.സി ഇടവെട്ടി മണ്ഡലം പ്രസിഡന്റ് നിസാര്‍ ഇടവെട്ടി അധ്യക്ഷത വഹിച്ചു. റീജിയണല്‍ പ്രസിഡന്റ് എം.കെ ഷാഹൂല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജാഫര്‍ ഖാന്‍ മുഹമ്മദ്, നേതാക്കളായ ലത്തീഫ് മുഹമ്മദ്,പത്മാവതി രഘുനാഥ്, ജോര്‍ജ്ജ് താന്നിക്കല്‍, കെ.എസ് ജയകുമാര്‍, എന്‍.ഐ സലീം,എം.പി അഷറഫ്, സലീം മുക്കില്‍ അനില്‍കുമാര്‍, ബിനീഷ് തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!