Thodupuzha

ഐ.എന്‍.ടി.യു.സി പട്ടിണി സമരം നടത്തി

തൊടുപുഴ: വിഷു ദിനത്തില്‍ ഐ.എന്‍.റ്റി.യു.സി നേതൃത്വത്തില്‍ തൊഴിലാളികള്‍ പട്ടിണി സമരം നടത്തി. പതിനൊന്നാം ശമ്പള പരിഷ്‌കരണം നാളിതുവരെ നടത്താത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. സര്‍ക്കാര്‍ സഹായത്തിലും നഷ്ടത്തിലും പോകുന്ന നിരവധി അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കിയിട്ടും കോടിക്കണക്കിന് രൂപ ഖജനാവിന് നല്‍കുന്ന ബവ്‌കോയില്‍ നടപ്പാക്കാതെ മാറി മാറി വരുന്ന മന്ത്രിമാര്‍ വാക്കുപാലിക്കാതെ ഒളിച്ചോടുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. വിവിധ ഷോപ്പുകളില്‍ നടന്ന സമരത്തിന് ജില്ലാ പ്രസിഡന്റ് വി.എം ജോസഫ്, ജനറല്‍ സെക്രട്ടറി ബിനു തോമസ്, സംസ്ഥാന സെക്രട്ടറി മനോജ് കുമാര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.എം ജോര്‍ജ് കുട്ടി, സിജോ ഔസേപ്പ്, ജില്ലാ ഭാരവാഹികളായ ടോമി തോമസ്, പി.ജി ജയ്‌മോന്‍, സി.കെ ഷാജി, സിമ്പിച്ചന്‍, രാജന്‍ പി.എസ്, ജി വെങ്കടേഷ്, ലിബിന്‍ സിറിയക്, ബിജു സ്‌കറിയ, ചന്ദ്ര മോഹനന്‍, റ്റി.എസ് നന്ദകുമാര്‍, റ്റി.എന്‍ അശോകന്‍, ടിന്റു ചെറിയാന്‍, സ്മിത ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!