Thodupuzha

പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ മാതൃക

തൊടുപുഴ: ജില്ലയില്‍ ഇസ്രായേല്‍ മാതൃകയില്‍ പച്ചക്കറിയുടെയും നേന്ത്ര വാഴയുടെയും കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതി വരുന്നു.കര്‍ഷകര്‍ക്ക് മികച്ചവിളവ് നേടാന്‍ കഴിയുന്ന പദ്ധതിക്ക് 55 ശതമാനം വരെ കൃഷിവകുപ്പ് സബ്സിഡി നല്‍കും. തമിഴ്നാട്ടിലെ കൃഷ്ണഗിരി, ധ‌ര്‍മ്മഗിരി ജില്ലകളില്‍ പച്ചക്കറി കൃഷിയില്‍ വന്‍ വിളവര്‍ദ്ധന സാധ്യമാക്കിയ ഇസ്രായേല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃഷിരീതിയാണിത്. ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി വഴിയാണ് പ്രസിഷന്‍ ഫാമിങ് നടപ്പാക്കുന്നത്. പ്ലാസ്റ്റിക് പുതയിടുന്നതിന്റെ അടിയിലൂടെ ഡ്രിപ്പ് ഇറിഗേഷനായി വളപ്രയോഗം നടത്തും. മൂന്ന് ദിവസം കൂടുമ്ബോള്‍ ഇത്തരത്തില്‍ വളവും വെള്ളവും ഡ്രിപ്പായി നല്‍കുന്നതാണ് നൂതന രീതി. പത്ത് സെന്റിലും കൃഷി ചെയ്യുന്നവര്‍ക്ക് സബ്സിഡി ലഭിക്കും. ഈ വര്‍ഷം 90 ഹെക്ടര്‍ വീതം ഏത്തവാഴ കൃഷിയും പച്ചക്കറി കൃഷിയും ചെയ്യുന്നതിന് ധനസഹായം അനുവദിക്കും. പത്ത് സെന്റ് സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ഏത്തവാഴ കൃഷിക്ക് ഒരു ക‌ര്‍ഷകന് നാല് ഹെക്ടര്‍ വരെയും പച്ചക്കറി കൃഷിക്ക് ഒരു കര്‍ഷകന് രണ്ട് ഹെക്ടര്‍ വരെയും സബ്സിഡി ലഭിക്കും. ഏത്തവാഴ കൃഷിക്ക് ഹെക്ടറിന് 96,000 രൂപ വരെയും പച്ചക്കറി കൃഷിക്ക് ഹെക്ടറിന് 91,000 രൂപ വരെയും ലഭിക്കും.

 

പരീശിലനം 16, 17 തീയതികളില്‍

കൃത്യതാ കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ താത്പര്യമുള്ള കര്‍ഷകര്‍ക്ക് 16, 17 തീയതികളില്‍ കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാതല പരിശീലനം സംഘടിപ്പിക്കും.

 

Related Articles

Back to top button
error: Content is protected !!