ChuttuvattomThodupuzha

ഐ.ടി എക്‌സ്പോ- 2023; കമ്പ്യൂട്ടര്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം നാളെ കാഡ്സ് വില്ലേജ് സ്‌ക്വയറില്‍

തൊടുപുഴ: ഓള്‍ കേരള ഐ.ടി ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് നാളെ തൊടുപുഴ കാഡ്‌സ് വില്ലേജ് സ്‌ക്വയറില്‍ ഐ.ടി എക്‌സ്പോ- 2023 എന്ന പേരില്‍ കമ്പ്യൂട്ടര്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം നടത്തും. പത്തിലധികം പ്രമുഖ കമ്പനികളുടെ സ്റ്റാളുകള്‍ പ്രദര്‍ശനത്തിലുണ്ടാകുമെന്ന് ഭാരവാഹികള്‍  അറിയിച്ചു.  ജനങ്ങള്‍ക്ക് ഈ സ്റ്റാളുകള്‍ സന്ദര്‍ശിക്കാനും ഐ.ടി മേഖലയിലെ പുതിയ ഉത്പന്നങ്ങള്‍ പരിചയപ്പെടാനുമുള്ള അവസരം ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഐ.ടി എക്സ്പോ രാവിലെ 11ന് തൊടുപുഴ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് സന്ദര്‍ശന സമയം. പ്രദര്‍ശന സമയത്തിന്റെ ഓരോ മണിക്കൂറുകള്‍ ഇടവിട്ട് സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചിന് എ.കെ.ഐ.ടി.ഡി.എ ജില്ലാ പ്രസിഡന്റ് കെ.ആര്‍. പോള്‍സണ്‍ അധ്യക്ഷത വഹിക്കുന്ന വാര്‍ഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്യും. ഓള്‍ കേരള ഐ.ടി ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഹരീഷ്‌കുമാര്‍ കെ, സംസ്ഥാന സെക്രട്ടറി അഫിന്‍ വിന്‍സന്റ്, ട്രഷറര്‍ രാജേഷ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!