Local LiveMoolammattam

അറക്കുളത്ത് കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച

മൂലമറ്റം: അറക്കുളത്ത് കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ചയായിട്ടും അധികൃതര്‍ മൗനത്തില്‍. സാധാരണ കുടിവെള്ളം മുടങ്ങുന്നത് മോട്ടര്‍ കേടാവുമ്പോഴാണ്. ഇപ്പോള്‍ പമ്പ് ഹൗസിനടുത്ത് അറക്കുളം പന്ത്രണ്ടാം മൈലില്‍ മെയിന്‍ റോഡില്‍ പൈപ്പ് പൊട്ടിയൊഴുകുന്നതാണ് വെള്ളം കിട്ടാത്തതിന്റെ കാരണം. വാട്ടര്‍ അതോറിറ്റി ഓഫീസ് തൊടുപുഴ നിന്ന് ചെറുതോണിക്ക് മാറ്റുകയും ചെയ്തതോടെ നോക്കാനാളില്ലാതായി.

കൂടാതെ കരാര്‍ തൊഴിലാളികള്‍ക്ക് മാസങ്ങളായി പണം കൊടുക്കാതിരിക്കുന്നതുകൊണ്ട് അവര്‍ പണികള്‍ ചെയ്യാനും തയ്യാറല്ല. ഇതോടെ ഇവിടെ നാഥനില്ലാ കളരിയായി. ചെറുതോണി ഓഫീസില്‍ വിളിച്ചപ്പോള്‍ ഇവിടെ ആളില്ലന്ന മറുപടിയാണ് ലഭിക്കുന്നത്. അറക്കുളം പമ്പ് ഹൗസ് സ്ഥാപിച്ചിട്ട് 45 വര്‍ഷം കഴിഞ്ഞു. പൈപ്പുകള്‍ തുരുമ്പെടുത്തും മറ്റും തകരാറിലായതാണ്. മഴ പെയ്തതുകൊണ്ട് മഴവെള്ളവും മറ്റും എടുത്താണ് നാട്ടുകാര്‍ തല്‍ക്കാലം ആശ്വാസം കൊള്ളുന്നുത്. ബന്ധപ്പെട്ടവരുടേയും ജില്ലാ കളക്ടറുടേയും അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!