Muttom

ആശുപത്രിയിലെത്തിച്ചപ്പോള്‍ രക്ഷപെടാന്‍ ശ്രമിച്ച ജയില്‍പുള്ളിയെ പിടികൂടി

മുട്ടം: ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രക്ഷപെടാന്‍ ശ്രമിച്ച ജയില്‍ തടവുകാരനെ പിടികൂടി. മുട്ടം ജില്ലാ ജയിലിലെ അന്തേവാസി മുട്ടം സ്വദേശിയായ മലയില്‍ മുത്തുവാണ് (32) രക്ഷപെടാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് മുത്തുവിനെ ജയില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് എത്തിച്ചത്. ഡോക്ടറിനോട് രോഗ വിവരങ്ങള്‍ പറയുന്നതിനിടയിലാണ് ജയില്‍ ജീവനക്കാരെ കബളിപ്പിച്ച് മുത്തു രക്ഷപെടാന്‍ ശ്രമിച്ചത്. ആശുപത്രിയുടെ ഇടവഴിയിലൂടെ പറമ്പിലേക്ക് ഓടിയ മുത്തുവിനെ പിന്നാലെ എത്തിയ ജയില്‍ ജീവനക്കാര്‍ പിടി കൂടുകയായിരുന്നു. മോഷണ കേസില്‍ ശിക്ഷ വിധിച്ച് ഒരു മാസക്കാലമായിട്ട് മുത്തു ജില്ലാ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയാണ്.

 

Related Articles

Back to top button
error: Content is protected !!