Thodupuzha

ജ​മ്മു​കാ​ഷ്മീ​രി​ൽ ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ജ​വാ​ൻ കൊക്കയിൽ വീണു മരിച്ചു

 

 

 

 

ചെ​റു​തോ​ണി: ജ​മ്മു​കാ​ഷ്മീ​രി​ൽ ഇ​ടു​ക്കി കൊ​ച്ചു​കാ​മാ​ക്ഷി സ്വ​ദേ​ശി​യാ​യ ജ​വാ​ൻ കൊക്ക യിൽവീണു മരിച്ചു. കൊ​ച്ചു​കാ​മാ​ക്ഷി വ​ടു​ത​ല​ക്കു​ന്നേ​ൽ അ​നീ​ഷ് ജോ​സ​ഫ് (47) ആ​ണ് ജ​മ്മു- കാ​ഷ്മീ​രി​ൽ ടെ​ന്‍റി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ കൊക്കയിൽവീണു മ​രി​ച്ച​ത്.ജ​മ്മു-​കാ​ഷ്മീ​രി​ൽ ബാ​രാ​മു​ള്ള​യി​ലെ ബി​എ​സ്എ​ഫ് ക്യാ​ന്പി​ൽ സിം​ഗി​ൾ ടെ​ന്‍റി​ൽ രാ​ത്രി ജോ​ലി നോ​ക്കു​ന്പോ​ൾ ടെ​ന്‍റി​ൽ ചൂ​ട് നി​ല​നി​ർ​ത്താനു​പ​യോ​ഗി​ക്കു​ന്ന മ​ണ്ണെ​ണ്ണ ഹീ​റ്റ​ർ (ബു​ഖാ​രി) പൊ​ട്ടി​ത്തെ​റി​ച്ചു തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ ടെ​ന്‍റി​നു പു​റ​ത്തേ​ക്കു ചാ​ടി​യ അ​നീ​ഷ് കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. മ​റ്റ് ആ​ക്ര​മ​ണസാ​ധ്യ​ത​ക​ൾ സൈ​നി​ക ത​ല​ത്തി​ൽ അ​ന്വേ​ഷി​ക്കും.മേ​ലേ​കു​പ്പ​ച്ചാം​പ​ടി വ​ടു​ത​ല​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് ഈ​പ്പ​ന്‍റെ​യും അ​മ്മി​ണി​യു​ടെ​യും ഇ​ള​യ മ​ക​നാ​യ അ​നീ​ഷ് 20 വ​ർ​ഷ​ത്തെ സൈ​നി​ക സേ​വ​ന​ത്തി​ന് ശേ​ഷം ഈ ​മാ​സം ഒ​ടു​വി​ൽ വി​ര​മി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. വി​ര​മി​ച്ചു നാ​ട്ടി​ലെ​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കൊ​ച്ചു​കാ​മാ​ക്ഷി​യി​ൽ വീ​ട് ന​വീ​ക​ര​ണ​വും ന​ട​ത്തി​യി​രു​ന്നു. സി​ആ​ർ പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഭാ​ര്യ സീ​ന​യും മ​ക്ക​ളാ​യ എ​ല​ന മ​രി​യ അ​നീ​ഷ് ( പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥിനി), അ​ലോ​ണ മ​രി​യ അ​നീ​ഷ് (ആ​റാം ക്ലാ​സ് വി​ദ്യാ​ർഥിനി) സീ​ന​യു​ടെ ജോ​ലി​സ്ഥ​ല​മാ​യ ഗു​ജ​റാ​ത്തി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. മൃ​ത​ദേ​ഹം ഇ​ന്ന് നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​ച്ച് നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​വ​രും.

 

സം​സ്കാ​രം ബു​ധ​നാ​ഴ്ച കൊ​ച്ചുകാ​മാ​ക്ഷി സ്നേ​ഹ​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സീ​ന ഏ​ബ്ര​ഹാം കോ​ഴി​ക്കോ​ട് കൂ​രാ​ച്ചു​ണ്ട് കാ​നാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ളി, ഷേ​ർ​ളി, റെ​ജി (സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഗ്യാ​സ് ഏ​ജ​ൻ​സി അ​ടി​മാ​ലി),ആ​ന്‍റോ.ധീ​രജ​വാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ അ​നു​ശോ​ചി​ച്ചു.

Related Articles

Back to top button
error: Content is protected !!