Thodupuzha

ജവഹര്‍ അധ്യാപക  അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തൊടുപുഴ: ഗവ. സ്‌കൂള്‍ ടീച്ചേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ മികച്ച സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും ഏര്‍പ്പെടുത്തിയ 2021 ലെ ജവഹര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ജവഹര്‍ അധ്യാപക അവാര്‍ഡ് മേരിക്കുട്ടി ജോസഫ് ഹെഡ്മിസ്ട്രസ്, ഗവ. ഹൈസ്‌കൂള്‍, അരിക്കുഴ (ഹൈസ്‌കൂള്‍ വിഭാഗം), സാലിമോള്‍ ജോസഫ് ഗവ. ഹൈസ്‌കൂള്‍, വാഴവര (പ്രൈമറി വിഭാഗം)

ജവഹര്‍ ശ്രേഷ്ഠ വിദ്യാലയ പുരസ്‌ക്കാരം ഗവ. ഹൈസ്‌കൂള്‍ പൂച്ചപ്ര (ഹൈസ്‌ക്കൂള്‍ വിഭാഗം),

റ്റി.എം. മോഡല്‍ യു.പി. സ്‌കൂള്‍ വെങ്ങല്ലൂര്‍ (പ്രൈമരി വിഭാഗം) എന്നിവര്‍ അര്‍ഹരായി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അധ്യാപര്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളില്‍ റോസമ്മ മാത്യു. ഗവ. ഹൈസ്‌കൂള്‍ കുഞ്ചിത്തണ്ണി (കവിത), പ്രജീത എന്‍. ഗവ. ഹൈസ്‌കൂള്‍ കല്ലാര്‍ (ചെറുകഥ), റിഷ്മ ആര്‍. എന്‍. എസ്.പി.എച്ച്.എസ്.എസ്. പുറ്റടി (ലേഖനം), ബിന്ദുമോള്‍ ടി.കെ. ഗവ. ഹൈസ്‌കൂള്‍ ശാന്തന്‍പാറ (ചിത്രരചന) എന്നിവരും അര്‍ഹരായി.

Related Articles

Back to top button
error: Content is protected !!