Thodupuzha

ജെ.സി.ഐ തൊടുപുഴ ഗ്രാന്റ്പരിശീലന പരിപാടി നടത്തി

തൊടുപുഴ: ജെ.സി.ഐ തൊടുപുഴ ഗ്രാന്റിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ സരസ്വതി സ്‌കൂളില്‍ പരീക്ഷ തയ്യാറെടുപ്പ്, പേടി കൂടാതെ പരീക്ഷയെ അഭിമുഖികരിക്കുക തുടങ്ങിയവയെ സംബന്ധിച്ച് പരിശീലന പരിപാടി നടത്തി. ജെ.സി.ഐ. തൊടുപുഴ ഗ്രാന്റ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അധ്യക്ഷത വഹിച്ചു. ജെ.സി.ഐ. ഗ്രാന്റ് വൈസ് പ്രസിഡന്റ് പ്രശാന്ത് കുമാര്‍ പരിശീലനം പരിപാടി ഉദ്ഘാടനം ചെയ്തു. കരിയര്‍ ട്രെയിനര്‍ ബാബു പള്ളിപ്പാട്ട് ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രകാശ്, ജെ.സി.ഐ. ഗ്രാന്റ് വൈസ് പ്രസിഡന്റുമാരായ ജെറാള്‍ഡ് മാനുവല്‍, അഖില്‍, ജീസ് വെള്ളാപ്പുഴ, ബിജു പി.വി., സെക്രട്ടറി അനില്‍ കുമാര്‍ സി.സി, ട്രഷറര്‍ ജോഷി, മെമ്പര്‍മാരായ വിഷ്ണു, ഹരിഷ്, അഞ്ജലി ഹരീഷ്, ജെ.ജെ ചെയര്‍ പേഴ്‌സണ്‍ നന്ദന പി. നായര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!