Thodupuzha

ജെ.സി.ഐ തൊടുപുഴ ഗ്രാന്റ് ഹരിതകര്‍മ സേനാംഗങ്ങളെ ആദരിച്ചു

തൊടുപുഴ: ജെ.സി.ഐ തൊടുപുഴ ഗ്രാന്റിന്റെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ നിസ്വാര്‍ഥ സേവനം അനുഷ്ഠിക്കുന്ന ഹരിതകര്‍മ സേനാംഗങ്ങളെ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു.
ഗ്രാന്റ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുനിസിപ്പല്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. കരീം മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ എട്ട് മുതിര്‍ന്ന ഹരിതകര്‍മ സേനാംഗങ്ങളെ പൊന്നാടയും മൊമന്റോയും നല്‍കി ആദരിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ഷിജു ചാലയ്ക്കല്‍, മുനിസിപ്പാലിറ്റി ക്ലീന്‍ സിറ്റി മാനേജര്‍ ശ്രീകുമാര്‍ എസ് , ഗ്രാന്റ് സെക്രട്ടറി അനില്‍കുമാര്‍ സി.സി., ഹരിത കര്‍മസേന ഷൈനി ഷിജു, ട്രഷറര്‍ ജോഷി ഓട്ടോജെറ്റ് എന്നിവര്‍ പ്രസംഗിച്ചു. ജെ.സി.ഐ. സോണ്‍ കോ-ഓര്‍ഡിനേറ്റര്‍ ജോണ്‍ പി.ഡി, വൈസ് പ്രസിഡന്റുമാരായ ജീസ് ജോണ്‍സന്‍, ബിജു പി.വി., ജോയിന്റ് സെക്രട്ടറി ഗോകുല്‍ ജയചന്ദ്രന്‍ , അംഗങ്ങളായ സരിന്‍ സി.യു., മെലോ, വിഷ്ണു നിള, ബിനു എന്നിവര്‍ പങ്കെടുത്തു. ജെ.സി.ഐ. ഇന്ത്യയുടെ സല്യൂട്ട് ദി സൈലന്റ് സ്റ്റാര്‍സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് ചടങ്ങ് നടന്നത്.

Related Articles

Back to top button
error: Content is protected !!