ChuttuvattomThodupuzha

ജീന്‍ ഹെന്‍ട്രി ഡുനാന്റ് അനുസ്മരണം നടത്തി എ.പി.ജെ അബ്ദുള്‍ കലാം ഗവ. എച്ച്.എസ്.സ്കൂൾ

തൊടുപുഴ: റെഡ്‌ക്രോസ് സ്ഥാപകനായ ജീന്‍ ഹെന്‍ട്രി ഡുനാന്റ് അനുസ്മരണം തൊടുപുഴ എ.പി.ജെ അബ്ദുള്‍ കലാം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ഇടുക്കി ജില്ലയിലെ വിവിധ സബ്ജില്ലകളില്‍ നിന്ന് കിസ്സ് മല്‍സരത്തില്‍ വിജയിച്ച കുട്ടികളുടെ ജില്ലാ തല ക്വിസ് മല്‍സരവും അനുസ്മരണ ദിനാചരണത്തോടൊപ്പം നടന്നു. ദേശഭക്തിഗാന ജില്ലാ തലത്തിലുള്ള സമ്മാന വിതരണവും യോഗത്തില്‍ നടന്നു. ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. വിജയ അനുസ്മരണ യോഗവും മത്സരങ്ങളും ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ റെഡ്‌ക്രോസ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ് ജേക്കബ് അധ്യക്ഷത വഹിച്ചു.  ഐ.ആര്‍.സി.എസ് പ്രതിനിധി പി.എസ്. ഭോഗീന്ദ്രന്‍ ഹെന്‍ട്രി ഡുനാന്റ് അനുസ്മരണം നടത്തി. പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ പി.എന്‍ സന്തോഷ്, ഹെഡ്മിസ്ട്രസ് സുഷമ. പി. ജെ ആര്‍സി തൊടുപുഴ സബ് ജില്ല കോ ഓര്‍ഡിനേറ്റര്‍ ജ്യോതി പി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

ദേശഭക്തിഗാന മല്‍സരത്തില്‍ പീരുമേട് സബ് ജില്ലയിലെ സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മല്‍സരത്തിന് അര്‍ഹത നേടി. അടിമാലി സബ് ജില്ലയിലെ എഫ്.എം.ജി.എച്ച്.എസ്.എസ് കൂമ്പന്‍ പാറ രണ്ടാം സ്ഥാനം നേടി. ജീന്‍ ഹെന്‍ട്രി ഡുനാന്റ് അനുസ്മരണ ജില്ലാ തലക്വിസ് മല്‍സരത്തില്‍ തൊടുപുഴ സബ് ജില്ലയിലെ സെന്റ് സെബാസ് റ്റിയന്‍സ് ഹൈസ്‌കൂളിലെ കാര്‍ത്തിക് കെ.എസ്, നന്ദഗോപാല്‍ എസ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മല്‍സരത്തിന് അര്‍ഹത നേടി. രണ്ടാം സ്ഥാനം കട്ടപ്പന സബ് ജില്ലയിലെ വിമല എച്ച് എസ് വിമലഗിരിയിലെ ആഷ്‌ന മേരി ബേബി, സിദ്ധാര്‍ത്ഥ് കെ.എസ് എന്നിവരുടെ ടീം കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ അടിമാലി സബ് ജില്ലയിലെ പൊട്ടന്‍ കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ ജോനാതന്‍ ജോജുവും ആന്‍ലിയ ബിനോയിയും ഒന്നാം സ്ഥാനവും കട്ടപ്പന സബ് ജില്ലയിലെ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ അനഘ അജിത്ത് കുമാറും നിരഞ്ജന എം നായരും രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് ഇടുക്കി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍. വിജയ സമ്മാനദാനം നല്‍കി.

Related Articles

Back to top button
error: Content is protected !!