AccidentChuttuvattomVannappuram

വണ്ണപ്പുറത്ത് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം

തൊടുപുഴ: വണ്ണപ്പുറം- മൂവാറ്റുപുഴ റോഡില്‍ ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച്ച 7 അരയോടെയാണ് സംഭവം. മുന്നില്‍ പോകുന്ന ടിപ്പറിനെ ജീപ്പ് ഓവര്‍ടേക്ക് ചെയ്തു അമിതവേഗതയില്‍ വരികയായിരുന്നു. എതിര്‍ദിശയില്‍ വന്ന കാര്‍ ജീപ്പിനെ
ഇടിച്ചു. അപകടത്തില്‍ ജീപ്പ് ഡ്രൈവര്‍ കാളിയാര്‍ സ്വദേശി സുബ്രന്‍(55) പരിക്ക് പറ്റി. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.  പഴയരിക്കണ്ടം സ്വദേശി ആഷികിന്റെ കാറാണ് ഇടിച്ചത്‌.

 

 

Related Articles

Back to top button
error: Content is protected !!