Thodupuzha

മലവെള്ളപ്പാച്ചില്‍ ഒഴുക്കില്‍പ്പെട്ട് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് മലവെള്ളപ്പാച്ചിലില്‍ കുത്തിയൊലിക്കുന്ന തൊമ്മന്‍കുത്ത് മണ്ണൂക്കാട്  ചപ്പാത്തിലൂടെ കടന്നു പോയ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപെട്ടു. ബുധനാഴ്ച വൈകുന്നേരമായിരുന്നു അപകടം. ജീപ്പിലുണ്ടായിരുന്ന മണിയാറന്‍കുടി പുതിയകുന്നേല്‍ ബിജു (45), ഭൂമിയാംകുളം ലിസി ഭവന്‍ നൗഷാദ് (36)എന്നിവരാണ് രക്ഷപെട്ടത്. വാഹനം പുഴയിലേക്ക് പതിച്ചതോടെ ഒരാള്‍ നീന്തി രക്ഷപെട്ടു. ജീപ്പിനു മുകളില്‍ കയറി നിന്നയാളെ ഓടിയെത്തിയ നാട്ടുകാര്‍ രക്ഷപെടുത്തുകയായിരുന്നു. പുഴയിലേക്ക് പതിച്ച ജീപ്പ് പിന്നീട് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിപ്പോയി. തടിയമ്പാടു നിന്നും ആടുകളെയുമായി വന്ന വാഹനം തിരികെ പോകുന്നതിനിടെയാണ് പുഴയില്‍ പതിച്ചത്. വിവരമറിഞ്ഞ് കരിമണ്ണൂര്‍ പോലീസും തൊടുപുഴയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി. രണ്ടാള്‍ താഴ്ചയിലായിരുന്ന വാഹനം ക്രെയിന്‍ ഉപയോഗിച്ച് പുഴയില്‍ നിന്നും ഉയര്‍ത്തി കരയ്‌ക്കെത്തിച്ചു.

Related Articles

Back to top button
error: Content is protected !!