IdukkiLocal Live

വിമുക്തഭടന്മാര്‍ക്കും ആശ്രിതര്‍ക്കും തൊഴിലധിഷ്ഠിത കോഴ്‌സ് പരിശീലനം

ഇടുക്കി : വിമുക്തഭടന്മാര്‍, വിമുക്തഭട വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്ക്  തൊഴിലധിഷ്ഠിത
കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നു. വേഡ് പ്രൊസസിംഗ് ആന്റ് ഡാറ്റാ എന്‍ട്രി (മൂന്ന് മാസം), ഡെസ്‌ക്ടോപ്പ് പബ്‌ളിഷിംഗ് (നാല് മാസം), ഗ്രാഫിക്‌സ് ഡിസൈന്‍ (മൂന്ന് മാസം), ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ എഫക്ട്‌സ് ( മൂന്ന് മാസം), ഡിപ്‌ളോമ ഇന്‍ കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ആറ് മാസം) എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലാണ് പരിശീലനം നല്‍കുന്നത്. പരിശീലനം നേടാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണമനുസരിച്ച് തീയതി, പരിശീലന കേന്ദ്രം എന്നിവ പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862-222904.

 

Related Articles

Back to top button
error: Content is protected !!