Thodupuzha

ദുരിത ബാധിതര്‍ക്ക് സാന്ത്വനമായി ജോയിന്റ് കൗണ്‍സില്‍

 

തൊടുപുഴ: ഉരുള്‍പൊട്ടല്‍ ഉള്‍പ്പടെ പ്രകൃതിക്ഷോഭ ദുരന്തത്തില്‍ അകപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്കായി ജോയിന്റ് കൗണ്‍സില്‍ ജീവനക്കാരില്‍ നിന്നും ഉല്‍പ്പനങ്ങള്‍ ശേഖരിച്ചു. ജില്ലയിലെ പ്രധാന ഓഫീസ് സമുച്ഛയങ്ങളിലെല്ലാം പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചാണ് വസ്ത്രങ്ങളും, പാത്രങ്ങളും ഭക്ഷ്യ ഉല്‍പ്പനങ്ങളും ഉള്‍പ്പടെ ശേഖരിക്കുന്നത്. തൊടുപുഴ മിനി സിവില്‍സ്‌റ്റേഷനിലെ രണ്ടു ബ്ലോക്കിലും പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് ആര്‍. ബിജുമോന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സാന്ത്വനം കാമ്പയിനില്‍ മേഖലാ സെക്രട്ടറി ഡി.കെ. സജിമോന്‍, ജി. രമേശ്, ജാന്‍സി ജോണ്‍, ഹോര്‍മിസ് കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!