Thodupuzha

ജോൺസൺ വെള്ളാപ്പുഴ അനുസ്മരണ വടംവലി മത്സരം 22ന്

തൊടുപുഴ: മുൻ പിടിഎ പ്രസിഡന്റ് ജോൺസൺ വെള്ളാപ്പുഴയുടെ അനുസ്മരണാർഥം വടംവലി മൽസരം സംഘടിപ്പിക്കാനൊരുങ്ങി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ. രക്ഷിതാക്കൾ, പൂ ർവവിദ്യാർഥികൾ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ യാണ് വടംവലി മൽസരം. 16 വർഷം ഇദ്ദേഹം പിടിഎ പ്രസിഡന്റായിരുന്ന കാലയളവിൽ സ്മാർട്ട് സ്കൂൾ പ്രോജക്ട്, കംപ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് തുടങ്ങി നിരവധി പദ്ധതികൾക്ക് സ്കൂളിൽ തുടക്കം കുറിച്ചിരുന്നു. ഇക്കാലയളവിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കൾ, നിലവിലെ പി ടിഎ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലുള്ള 12-ഓളം ടീമുക ളാണ് വടംവലി മൽസരത്തിൽ പങ്കെടുക്കുന്നത്. 22നു ഉച്ചയ്ക്ക് നടക്കുന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാ നങ്ങൾ നേടുന്നവർക്ക് യഥാക്രമം 10,001, 5,001, 3,001 രൂപ സമ്മാനമാ യി നൽകും. പങ്കെടുക്കുന്ന ടീമുകൾക്ക് പ്രോൽസാഹന സമ്മാനവും നൽകുമെന്ന് ഹെഡ്മാസ്റ്റർ ടി.എൽ. ജോസഫ്, അനീഷ് ജോർ ജ്, ജിൻസ് കെ. ജോസ്, റോയി തോമസ്, ബിജു മാത്യു എന്നിവർ അ റിയിച്ചു. ഫോൺ: 9961991173.

Related Articles

Back to top button
error: Content is protected !!