ChuttuvattomThodupuzha

ജോയ്‌സ് ജോര്‍ജ് ഇന്ന് മൂവാറ്റുപുഴയില്‍

തൊടുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്‌സ് ജോര്‍ജിന്റെ  മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തിലെ രണ്ടാം ഘട്ട പൊതുപര്യടനം ശനിയാഴ്ച്ച നടക്കും. രാവിലെ 7.30 ന് പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഞാറക്കാട് നിന്നും തുടങ്ങുന്ന പര്യടനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി ഒമ്പതിന് കുളപ്പുറത്ത് സമാപിക്കും  9.15ന് ആയവന പഞ്ചായത്തിലെ സിദ്ധന്‍പടിയില്‍ നിന്നും പര്യടനം തുടങ്ങി 12 ന് കാവക്കാട് സമാപിക്കും.

മാറാടി പഞ്ചായത്തിലെ പെരിങ്ങഴകവലയില്‍ നിന്ന് 2.30 ന് തുടങ്ങുന്ന പര്യടനം 3.55ന് കായനാട് റേഷന്‍കടപ്പടിയില്‍ സമാപിക്കും. വൈകിട്ട് 4.15ന് വാളകം പഞ്ചായത്തിലെ നാന്തോട് കവലയില്‍ നിന്ന് പര്യടനം തുടങ്ങി 5.30ന് കടാതി പള്ളിത്താഴത്ത് സമാപിക്കും. വൈകിട്ട് 6.30 ന് പായിപ്ര പഞ്ചായത്തിലെ മുടവൂര്‍ ജയ്ഹിന്ദ് കവലയില്‍ നിന്ന് തുടങ്ങി 8.40 ന് പള്ളിച്ചിറങ്ങരയില്‍ സമാപിക്കും.  മൂവാറ്റുപുഴ നഗരസഭയില്‍ 22 ന് മൂന്നാംഘട്ട പൊതുപര്യടനം നടക്കും.

Related Articles

Back to top button
error: Content is protected !!