Thodupuzha

സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷിച്ചു

 

കാളിയാര്‍: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു എം .എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ റവ.ഫാ. ജോസഫ് മുണ്ടുനടയില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ലൂസി ജോര്‍ജ് സ്വാഗതം പറഞ്ഞു.മാതാപിതാക്കളോടൊപ്പം എത്തിയ നവാഗതരായ കുട്ടികളെ പൂക്കളും പാഠപുസ്തകവും നല്‍കി സ്‌കൂളിലേക്ക് സ്വീകരിച്ചു.വാര്‍ഡ് മെമ്പര്‍ ദിവ്യ അനീഷ്, അസിസ്റ്റന്റ് മാനേജര്‍ റവ. ഫാ.അലക്‌സ് താണികുന്നേല്‍, പി.ടി. എ പ്രസിഡന്റ് അനീഷ് തോമസ്, എം.പി.ടി.എ പ്രസിഡന്റ് മഞ്ജു സിജു എന്നിവര്‍ കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Related Articles

Back to top button
error: Content is protected !!